തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ടു ചർച്ചകൾ കോണ്‍ഗ്രസിൽ ആരംഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ആരുമായി തർക്കമില്ലെന്നും എക്സൈസ് മന്ത്രി എം. ലിജു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മദ്യത്തിനുള്ള പ്രായപരിധിയിലും എക്സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചു.
23 വയസുള്ളവർക്കു മാത്രമേ മദ്യം വാങ്ങാൻ കഴിയുള്ളുവെന്നതു നിലവിലുള്ള നിയമമാണ്. അതു ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. നാളെ വില്പനയ്ക്ക് സാധ്യതയുണ്ടേൽ അതിനുള്ള നികുതി നിരക്കാണു പറഞ്ഞത്.
മദ്യം വിൽക്കണമെങ്കിൽ ലേബൽ രജിസ്ട്രേഷനും ബ്രാൻഡ് രജിസ്ട്രേഷനും ശേഷം എക്സൈസ് ആണ് അനുമതി നൽക്കേണ്ടത്.
മിലിട്ടറി കാന്റീൻ ഉൾപ്പെടെ എവിടെയാണേലും മദ്യം വിൽക്കണമെങ്കിൽ എക്സൈസ് വകുപ്പിന്റെ അനുമതി വേണം. ഫിനാൻസ് ബില്ലിലെ ക്ളോസുകൾ നിലവിൽ വരണമെങ്കിൽ മദ്യനയം വരണം പിന്നാലെ നോട്ടിഫിക്കേഷനും വരണമെന്നും എം. ലിജു വ്യക്തമാക്കി.